‘കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും പല തവണ കോൺസുലേറ്റിൽ വന്നിട്ടുണ്ട്’; സ്വർണക്കടത്ത് പ്രതി സരിത്ത് ഇഡിക്ക് നൽകിയ മൊഴി പുറത്ത്

മന്ത്രിമാരായ കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും പല തവണ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കോൺസുലേറ്റ് ജനറലിനെ കണ്ടതെന്ന് സരിത്ത് നൽകിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ശുപാർശയിലാണ് സ്‌പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സരിത്ത് വെളിപ്പെടുത്തി.

കള്ളക്കടത്തിനെ പറ്റി കോൺസുൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ കോൺസുൽ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ട് തവണ സ്വർണം വന്നപ്പോൾ അറ്റാഷെയ്ക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു.

അതിനിടെ കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയുമായോ കുടുംബവുമായോ തനിക്ക് ബന്ധമില്ലെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്‌ന പറയുന്ന മൊഴിയാണ് പുറത്തുവന്നത്.

Story Highlights Gold smuggling case, Sarith, Swapna suresh, Kadakampalli surendran, K T Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top