‘വഴിയെ’; മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

വഴിയെ സിനിമയുടെ ചിത്രീകരണം കാസര്‍ഗോഡ് ജില്ലയിലെ കൊന്നക്കാടില്‍ പൂര്‍ത്തിയായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ്. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ സിനിമയുടെ സംഗീതമൊരുക്കന്നത് എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. എട്ടു തവണ ഗ്രാമി പുരസ്‌കാര ജേതാവായ ബില്‍ ഇവാന്‍സിന്റെ മകനായ ഇദ്ദേഹം 80 ല്‍ കൂടുതല്‍ ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വ്യക്തിയാണ്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഈ പരീക്ഷണ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസര്‍ഗോഡ് കര്‍ണാടക ബോര്‍ഡറുകളുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരൺ കാമ്പ്രത്ത്. കലാ സംവിധാനം: അരുണ്‍ കുമാര്‍ പനയാല്‍, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍: നിര്‍മല്‍ ബേബി വര്‍ഗീസ്, പ്രൊജക്റ്റ് ഡിസൈനര്‍: ജീസ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേര്‍സ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേല്‍, നിബിന്‍ സ്റ്റാനി, അലന്‍ ജിജി, അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ട്രാന്‍സ്ലേഷന്‍, സബ്ടൈറ്റില്‍സ്: അഥീന. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റില്‍ ഡിസൈന്‍: അമലു.

Story Highlights ‘Vazhiye’ movie wraps shoot successfully

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top