Advertisement

ബാർ കോഴക്കേസ്; ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസ് പരിശോധിക്കും

October 20, 2020
1 minute Read

ബാർ കോഴക്കേസിൽ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസ് പരിശോധിക്കും. സ്വമേധയാ ദ്രുതപരിശോധന നടത്താനുള്ള സാധ്യതയാണ് വിജിലൻസ് പരിശോധിക്കുക. ജോസ്. കെ മാണി, രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാർ എന്നിവർക്കെതിരെയാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്.

കേരള കോൺഗ്രസ് നിയോഗിച്ച സ്വകാര്യ കമ്മിറ്റിയുടേതെന്ന് പറഞ്ഞ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാർ കോഴക്കേസ് വീണ്ടും ചർച്ചയായത്. ഇതിന് പിന്നാലെ ജോസ്. കെ. മാണി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിക്കുകയായിരുന്നു. ബാർ കോഴക്കേസ് പിൻവലിക്കാൻ ജോസ്.കെ.മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

മുൻ മന്ത്രി കെ. ബാബു നിർദേശിച്ച ആളുകൾക്ക് പണം നൽകിയെന്ന വാദവും ബിജു രമേശ് ആവർത്തിച്ചു. 50 ലക്ഷം രൂപ കെ. ബാബുവിന്റെ ഓഫീസിൽ കൊണ്ടു നൽകി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിൽ നൽകി. 25 ലക്ഷം രൂപ വി.എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ വീണ്ടും പരിശോധിക്കാനാണ് വിജിലൻസ് തീരുമാനിച്ചത്.

Story Highlights bar bribery case, biju ramesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top