വി മുരളീധരന് എതിരെ നടന്നത് നീചമായ വ്യക്തിഹത്യ; ഇല്ലാത്ത കാര്യം കെട്ടിപ്പൊക്കിയതിന് സിപിഐഎം മാപ്പ് പറയണം: കെ സുരേന്ദ്രന്‍

state government is trying to obstruct investigation : K. Surendran

ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ എതിരെ നടന്നത് നീചമായ വ്യക്തിഹത്യയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇല്ലാത്ത കാര്യം കെട്ടിപ്പൊക്കി കൊണ്ടുവന്ന സിപിഐഎം മാപ്പ് പറയണം. കേരളത്തിലെ മന്ത്രിമാര്‍ ചെയ്യുന്ന ചട്ടലംഘനം കേന്ദ്ര മന്ത്രിമാര്‍ ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രന്‍.

ഇന്നാണ് പ്രോട്ടോകോള്‍ ലംഘനാരോപണത്തില്‍ വി മുരളിധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുത ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്.

Read Also : അന്വേഷണ എജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി നിര്‍ദേശിക്കുന്നത് പോലെ; വി മുരളീധരന്റെത് പരസ്യ പ്രഖ്യാപനം; സിപിഐഎം സെക്രട്ടേറിയറ്റ്

വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളില്‍ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തില്‍ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണം തുടങ്ങിയിരുന്നു. ലോക് താന്ത്രിക് യുവജനതാദള്‍ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.

Story Highlights v muraleedharan, k surendran, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top