Advertisement

അവിശ്വസനീയ ബൗളിംഗ് പ്രകടനവുമായി ബാംഗ്ലൂർ; നാണം കെട്ട് കൊൽക്കത്ത

October 21, 2020
Google News 2 minutes Read
kkr rcb ipl innings

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 85 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റൺസ് എടുത്തത്. ബാംഗ്ലൂർ ബൗളർമാരുടെ അസാമാന്യ പ്രകടനമാണ് കൊൽക്കത്തയെ നാണം കെടുത്തിയത്. 30 റൺസെടുത്ത ഓയിൻ മോർഗൻ മാത്രമാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ് 8 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളർ; അപൂർവ നേട്ടവുമായി മുഹമ്മദ് സിറാജ്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തയുടെ തകർച്ച അവിശ്വസനീയമായിരുന്നു. മുഹമ്മദ് സിറാജാണ് ബാംഗ്ലൂരിൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സിറാജ് എറിഞ്ഞ ആദ്യ രണ്ട് ഓവറുകളും മെയ്ഡൻ ആയിരുന്നു. ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളർ എന്ന നേട്ടവും ഇതോടെ സിറാജ് സ്വന്തമാക്കി. ഈ ഓവറുകളിൽ അദ്ദേഹം മൂന്ന് മുൻനിര കൊൽക്കത്ത ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകളും വീഴ്ത്തി. രാഹുൽ ത്രിപാഠി (1), നിതീഷ് റാണ (0) എന്നിവരെ ഒരു ഓവറിലെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ അദ്ദേഹം ടോം ബാൻ്റണെ (10) അടുത്ത ഓവറിൽ വീഴ്ത്തി. ത്രിപാഠിയെയും ബാൻ്റണെയും ഡിവില്ല്യേഴ്സ് പിടികൂടിയപ്പോൾ നിതീഷ് റാണ ക്ലീൻ ബൗൾഡായി.

സിറാജ് വീഴ്ത്തിയ മൂന്നു വിക്കറ്റുകൾക്ക് പുറമെ ശുഭ്മൻ ഗില്ലിനെ (1) നവ്ദീപ് സെയ്നി ക്രിസ് മോറിസിൻ്റെ കൈകളിൽ എത്തിച്ചു. കാർത്തിക് (4), കമ്മിൻസ് (4) എന്നിവരെ ചഹാൽ വിക്കറ്റിനു മുന്നിൽ കുരുക്കി. കാർത്തികിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ചഹാൽ കമ്മിൻസിനെ ദേവ്ദത്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 15ആം ഓവറിലാണ് കൊൽക്കത്ത 50 തികച്ചത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും വൈകി ടീം ടോട്ടൽ 50 തികയ്ക്കുന്ന ടീമെന്ന റെക്കോർഡും ഇതോടെ കൊൽക്കത്തയ്ക്ക് സ്വന്തമായി. 2009ൽ ഡർബനിൽ വെച്ച് 13.1 ഓവറിൽ 50 തികച്ച കിംഗ്സ് ഇലവനായിരുന്നു മുൻപത്തെ റെക്കോർഡ്.

Read Also : ഐപിഎൽ മാച്ച് 39: കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; റസൽ പുറത്ത്

ടീം ടോട്ടൽ 50 കടന്നതിനു പിന്നാലെ പൊരുതിക്കളിച്ച മോർഗനും മടങ്ങി. 30 റൺസെടുത്ത മോർഗൻ വാഷിംഗ്ടൺ സുന്ദറിൻ്റെ പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് ഗുർകീരത് സിംഗിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. കുൽദീപ് യാദവ് (12) ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ റണ്ണൗട്ടായി. ലോക്കി ഫെർഗൂസൻ (19) പുറത്താവാതെ നിന്നു. 8ആം വിക്കറ്റിൽ ഇരുവരും ചേർന്ന് 27 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഇതാണ് കൊൽക്കത്ത ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.

Story Highlights kolkata knight riders vs royal challengers bangalore first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here