Advertisement

കോഴിക്കോട് യുവതിയെ കാറിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

October 21, 2020
Google News 2 minutes Read
woman burnt death car

കോഴിക്കോട് കാരശ്ശേരി ചുണ്ടത്തുംപൊയിലിൽ യുവതിയെ കാറിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരഞ്ചോട്ടി സ്വദേശിയായ ദീപ്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഞ്ചാടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ദീപ്തി. സംഭവത്തിൽ മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്.

വൈകിട്ട് നാലു മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിനു സമീപത്തുവച്ച് കാറിൽ കത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ദീപ്തിയുടെ സ്വന്തം വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൻ്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണ്.

Story Highlights Kozhikode woman found burnt to death in car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here