Advertisement

ഇടുക്കിയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കാത്തത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാവുന്നു

October 22, 2020
Google News 1 minute Read

ഇടുക്കിയിലെ ടൂറിസം സെക്ടറുകള്‍ തുറന്നെങ്കിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കാത്തത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാവുന്നു. കൊവിഡിന്റെ പശ്ചാതലത്തില്‍ ആറുമാസം മുന്‍പാണ് സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ അടച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച് ചെക്ക്പോസ്റ്റുകള്‍ തുറക്കണമെന്നാണ് ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ആവശ്യം.

കൊവിഡ് വ്യാപനം തടയുന്നതിന്റ ഭാഗമായാണ് ചിന്നാര്‍, ബോഡിമെട്ട് ചെക്ക് പോസ്റ്റുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ആറുമാസം മുമ്പ് പൂട്ടിയ അതിര്‍ത്തികള്‍ ഇതുവരെ ഗതാഗതത്തിനായി തുറന്നുനല്‍കിയിട്ടില്ല. നിലവില്‍ കുമളി വഴി മാത്രമാണ് സന്ദര്‍ശകര്‍ ഇ – പാസ് മുഖേന മൂന്നാറിലെത്തുന്നത്. ചിന്നാര്‍ ബോഡിമെട്ട് ചെക്ക്പോസ്റ്റുകളാവട്ടെ ചരക്കുനീക്കത്തിനായി മാത്രമാണ് തുറക്കുന്നത്. അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വിനോദ സഞ്ചാര മേഖലയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് കുറഞ്ഞു.

തോട്ടം തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ദീപാവലിയോട് അനുബന്ധിച്ച് അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Story Highlights tourism sector Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here