‘സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കരുതുന്നില്ല’ മാര്‍പാപ്പ ന്യായീകരിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് കെസിബിസി

സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് കെസിബിസി. സ്വവര്‍ഗ വിവാഹത്തിന് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ നല്‍കണമെന്ന് മാര്‍പാപ്പ പറഞ്ഞുവെന്നത് തെറ്റായ പ്രചരണമാണ്. സഭാ പ്രബോധനത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെസിബിസി.
എല്‍ജിബിടി അവസ്ഥകളിലുള്ളവര്‍ക്ക് കരുതലും പരിഗണനയും വേണമെന്നാണ് സഭാ പഠനം. സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ലെന്നും കെ സി ബിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Read Also : ‘അവരും ദൈവത്തിന്റെ മക്കള്‍’ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് അംഗീകാരം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികളുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം പുറത്തുവന്നത്. മാര്‍പാപ്പയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുക്കിയ ഡോക്യുമെന്ററിയിലാണ് പരാമര്‍ശം. സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും നിയമ പരിരക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ അതിനെ പിന്തുണയ്ക്കുന്നെന്നും മാര്‍പാപ്പ. അവരും ദൈവത്തിന്റെ മക്കളാണെന്നും കുടുംബമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പാപ്പ. ആരും പുറത്താക്കപ്പെടേണ്ടവര്‍ അല്ലെന്നും ദുഃഖിതരാവേണ്ടവരല്ലെന്നും മാര്‍പാപ്പ പറഞ്ഞുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights – pop francis, same sex marriage, kcbc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here