കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സ്മാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുന്നില്ലെന്ന് പരാതി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്സ്മാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുന്നില്ലെന്ന് പരാതി. കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ നിര്‍വഹിക്കുന്ന താത്കാലിക നഴ്‌സുമാരാണ് പരാതിയുമായി രംഗത്ത് എത്തിയത്.

ഒന്ന് മുതല്‍ 20 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള 180 ഓളം നഴ്സുമാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് 1075 രൂപ ദിവസ വേതനം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ലഭിക്കുന്നത് 650 രൂപ മാത്രം. ഇതിന് പുറമെ പിഎഫ്, ഇ എസ്‌ഐ കൊറോണ ഡ്യുട്ടി അലവന്‍സ് തുടങ്ങിയ അനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല.

വികസന സമിതിക്ക് കിഴിലെ മറ്റ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അടിസ്ഥാനശമ്പളം ലഭിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രി വികസന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ജില്ലാ കളക്ടര്‍ക്ക് നഴ്‌സുമാര്‍ പരാതി നല്കിയിട്ടുണ്ട്. പരാതിയില്‍ നടപടി ഉണ്ടാവാത്ത പക്ഷം പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്സുമാര്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് തയാറായില്ല.

Story Highlights Kozhikode Medical College Hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top