‘രാജ്യത്തെ സ്ത്രീകൾക്കും ദുർഗ ദേവിക്ക് നൽകുന്ന ബഹുമാനം നൽകണം’; പ്രധാനമന്ത്രി

സ്ത്രീകൾ ബഹുമാനിക്കപ്പെടണം. ദുർഗ ദേവിക്ക് നൽകുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകൾക്കും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുർഗാപൂജയുമായി ബന്ധപ്പെട്ട് ബംഗാളിൽ ബിജെപി സംഘടിപ്പിച്ച വിർച്വൽ യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദുർഗാപൂജ ആശംസകൾ നേർന്ന പ്രധാനമന്ത്രി എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു. ശക്തിയുടെ പ്രതീകമായാണ് ദുർഗാദേവിയെ ആരാധിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പലപ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ജൻ ധൻ അക്കൗണ്ടുകൾ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയിൽ സ്ത്രീകൾക്ക് സ്ഥിരമായ കമ്മീഷൻ പദവി, പ്രസവാവധി 12ൽ നിന്നും 26 ആഴ്ചയായി ഉയർത്തൽ എന്നിവയൊക്കെ ഇതിൽ ചിലതാണെന്‌നും പ്രാധാനമന്ത്രി വ്യക്തമാക്കി.
മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ട്. ആത്മനിർഭർ ഭാരത്, സ്വാശ്രയ ഇന്ത്യ തുടങ്ങിയ പദ്ധതികൾ ബംഗാളിൽ നിന്നും ശക്തിപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരം, വികസനം, അഭിമാനം എന്നിവയെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതിന് വിവിധ പദ്ധതികളിലൂടെ മാത്രമേ സാധിക്കു. സർക്കാറിന്റെ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ ബംഗാളിന് ശക്തമായ സ്ഥാനമുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights – ‘Women of the country should be given the same respect as Goddess Durga’; Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here