ചുവരുകളിലെ ചിത്രബിംബങ്ങൾ; അപർണാ ജോർജിന്റെ വർണ ലോകം

രതി വി.കെ

ചുവർചിത്രകല കേരളത്തിന് അപരിചിതമല്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള മ്യൂറലുകൾ മുതൽ ഇപ്പോഴും തുടരുന്ന നിരവധി രചനാ സങ്കേതങ്ങൾ നമ്മുടെ ചുവരുകളെ അലങ്കരിക്കുന്നുണ്ട്. പക്ഷേ വാൾ റിലീഫ് ആർട്ട് എന്ന വാക്ക് നമുക്ക് അത്ര സുപരിചിതമാകില്ല. വാൾ റിലീഫ് ആർട്ടിൽ തന്റേതായ ലോകം കണ്ടെത്തിയ അപർണാ ജോർജിനെ പരിയപ്പെടാം.

കൊച്ചി കാക്കാനാടാണ് അപർണയുടെ സ്വദേശം. വളരെ ചെറുപ്പത്തിൽ തന്റെ കലയുടെ ലോകത്തേക്ക് കടന്നുവന്നതാണ് ഈ 27കാരി. ആർട്ടിസ്റ്റായ അച്ഛന്റെ പൂർണ പിന്തുണ അപർണയ്ക്കുണ്ടായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ ചിത്ര രചനയിലും മറ്റും അപർണ കഴിവു തെളിയിച്ചു. സംസ്ഥാന തല മത്സരങ്ങളിൽ ഒന്നാമതെത്തി. ചെറുപ്പം മുതൽ വാൾ റിലീഫ് ആർട്ട് ചെയ്യുമായിരുന്നെങ്കിലും അത് വാൾ ആർട്ട് ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് അപർണ പറയുന്നു.

പ്രൊഫഷണലി ആദ്യമായി കളമശേരിയിലുള്ള പാതിരാക്കോഴി റസ്‌റ്റോറന്റിന് വേണ്ടിയാണ് വാൾ ആർട്ട് ചെയ്തതെന്ന് അപർണ പറഞ്ഞു. പാതിരാക്കോഴിയുടെ ഉടമസ്ഥർ സുഹൃത്തുക്കളായിരുന്നു. ഇത്തരത്തിൽ ഒരു റസ്റ്റോറന്റ് തുടങ്ങുന്ന കാര്യം അവർ പറഞ്ഞിരുന്നു. വാൾ ആർട്ടാണ് വേണ്ടതെന്നും ഒരു കോഴിയെയാണ് ചെയ്യേണ്ടതെന്നും പറഞ്ഞു. അതനുസരിച്ച് താൻ കൺസപ്റ്റ് ഉണ്ടാക്കിയെടുക്കുകയായിന്നു. അത് ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം നിരവധി വർക്കുകൾ പല ഭാഗത്തുനിന്നും ലഭിച്ചു. കൊവിഡിനെ തുടർന്ന് പല വർക്കുകളും മാറ്റിവച്ചിരിക്കുകയാണെന്നും അപർണ വ്യക്തമാക്കി. ഓഫീസ് ജോലിയുമായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ കലാലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് അപർണ. പൂർണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.

വീഡിയോ സ്‌റ്റോറി

Story Highlights Aparna George, Wall relief art

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top