Advertisement

തൃശൂർ ജില്ലയിൽ 1020 പേർക്ക് കൂടി കൊവിഡ്; 939 പേർ രോഗമുക്തർ

October 23, 2020
Google News 2 minutes Read

തൃശൂർ ജില്ലയിൽ ഇന്ന് 1020 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 32255 ആണ്. 22903 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 1016 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. നാല് ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ)-1, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)- 1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ: 1002 എന്നിങ്ങനെയാണ്. 3 ഫ്രന്റ് ലൈൻ വർക്കർമാർക്കും 2 ആരോഗ്യ പ്രവർത്തകർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights covid for 1020 more in Thrissur district; 939 were free of disease

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here