Advertisement

‘വികസനവും പ്രതിരോധവും രാജ്യത്ത് ഒരേ സമയം നടക്കുന്നത് ഇച്ഛാ ശക്തിയുള്ള സർക്കാർ രാജ്യം ഭരിക്കുന്നകൊണ്ട്’; പ്രധാനമന്ത്രി

October 23, 2020
Google News 3 minutes Read

വികസനവും പ്രതിരോധവും രാജ്യത്തിന് ഒരേസമയം സാധിക്കുന്നത് ഇച്ഛാ ശക്തിയുള്ള സർക്കാർ രാജ്യം ഭരിക്കുന്നത് കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ നേട്ടങ്ങളുടെ എല്ലാം പിന്നണിയിൽ എൻ.ഡി. എയുടെ കഠിനാധ്വാനമാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി. അതേസമയം, അതിഥി തൊഴിലാളി വിഷയത്തിലടക്കം കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിയ്ക്കാനാണ് മോദിയുടെ ബീഹാറിലെ പ്രചരണ പരിപാടികളെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

കൊവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പിലെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ,കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. മൂന്ന് സ്ഥലങ്ങളായി നടന്ന പ്രധാനമന്ത്രിയുടെ റാലിയിൽ അദ്ദേഹം പ്രധാന്യം നൽകിയത് വികസനത്തെ കുറിച്ച് സംസാരിക്കാനായിരുന്നു. കൊവിഡ് കാലത്ത് പോലും ബംഗാൾ മാതൃകയായത് നിതീഷ് കുമാർ സർക്കാരിന്റെ കരുതലിന്റെ ഫലമാണ്. ഇനിയുള്ള 5 വർഷം സാധാരണക്കാരിലേക്ക് വികസനം കൂടുതൽ വേഗത്തിലെത്തിയ്ക്കാനാകും ബീഹാറിൽ എൻ.ഡി.എ ശ്രമിയ്ക്കുകയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മൂന്ന് റാലികളിൽ നരേന്ദ്രമോദി പങ്കെടുത്തപ്പോൾ രണ്ട് റാലികളിൽ പങ്കെടുത്താണ് രാഹുൽ ഗാന്ധി മറുപടി പറഞ്ഞത്. വികസനത്തിലും പ്രതിരോധത്തിലും മോദിയും നിതീഷും പൂർണ പരാജയമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

മോദിയും രാഹുലും എത്തിയതോടെ ബീഹാറിലെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമാവുകയാണ്. അതിനിടെ കോൺഗ്രസ് ഓഫീസിൽ അനധിക്യതമായി കൊണ്ടുവന്ന പണം ഒരാളുടെ കൈവശം നിന്ന് പിടിച്ച സംഭവത്തിൽ കോൺഗ്രസ് ബീഹാർ ഘടകത്തിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകി. 28 നാണ് സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പ്.

Story Highlights ‘Development and defense take place in the country at the same time because a government of will power rules the country’; Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here