പാലാ സീറ്റിൽ തർക്കം ഉണ്ടാകില്ലെന്ന് മാണി. സി. കാപ്പൻ

പാലാ സീറ്റിൽ തർക്കം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ എംഎൽഎ. സീറ്റുകൾ സംബന്ധിച്ച് മുഖ്യമന്ത്രി പീതാംബരൻ മാസ്റ്ററുമായി സംസാരിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്യും. ഇടതു മുന്നണിയിൽ വിശ്വാസമെന്നും മാണി. സി. കാപ്പൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമായതിന് പിന്നാലെയാണ് മാണി. സി. കാപ്പന്റെ പ്രതികരണം.

Read Also :പാലാ മാണിയുടെ ഭാര്യയെങ്കിൽ എന്റെ ചങ്ക്; സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ

പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കി മാണി. സി. കാപ്പൻ നേരത്തേ രംഗത്തെത്തിയതാണ്. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാണെങ്കിൽ തന്നെ സംബന്ധിച്ച് ചങ്കാണെന്നായിരുന്നു മാണി. സി. കാപ്പന്റെ പ്രതികരണം. ജയിച്ച സീറ്റ് വിട്ടു നൽകാൻ സാധിക്കില്ലെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു.

Story Highlights Mani C Kappan, Pala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top