Advertisement

ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

October 23, 2020
Google News 1 minute Read
Gireesh Puthenchery

മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ജന്മദേശമായ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഗിരീഷ് പുത്തഞ്ചേരി രണ്ടായിരത്തി അഞ്ഞൂറോളം ഗാനങ്ങളും ഒട്ടനവധി കവിതകളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. പ്രിയ കവിയ്ക്ക് ജന്മനാടിന്റെ ആദരമായാണ് ഉള്ളിയേരി പഞ്ചായത്ത് ഭരണസമിതി പ്രതിമ പണികഴിപ്പിച്ചത്.

പ്രശസ്ത ശില്പി സതീഷ് ബാബു കോതങ്കലാണ് ഒരു മാസക്കാലമെടുത്ത് സിമന്റില്‍ തീര്‍ത്ത ഗിരീഷ് പുത്തഞ്ചേരിയുടെ അര്‍ദ്ധകായ പ്രതിമ പൂര്‍ത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

Story Highlights statue of Gireesh Puthenchery was unveiled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here