വാളയാറിൽ വിഷമദ്യമെത്തിച്ചത് കോൺഗ്രസെന്ന് സിപിഐഎം

വാളയാർ ചെല്ലങ്കാവിലേക്ക് വിഷമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന ആരോപണവുമായി സിപിഐഎം.
കെ. വി വിജയദാസ് എംഎൽഎയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.

ചെല്ലങ്കാവ് കോൺഗ്രസ് ഭൂരിപക്ഷ പ്രദേശമെന്നാണ് സിപിഐഎം നേതാക്കൾ പറയുന്നത്. ഇവിടെ എന്ത് സംഭവിച്ചാലും കോൺഗ്രസ് അറിയും. കോൺഗ്രസ് പുതുശേരി മണ്ഡലം മുൻ പ്രസിഡന്റ് ഗിരീഷാണ് മരിച്ച ശിവന് വിഷമദ്യമെത്തിച്ചതെന്നാണ് കെ. വി വിജയദാസ് എംഎൽഎയുടെ ആരോപണം.
പൊലീസിന് വിഷയങ്ങൾ അറിയാമെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നും സിപിഐഎം നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണിതെന്നാണ് ഊരുമൂപ്പൻ വിശ്വനാഥൻ പറഞ്ഞത്. സംഭവത്തിൽ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights Walayar illicit liquor tragedy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top