എറണാകുളത്ത് ഇന്ന് 1170 പേർക്ക് കൊവിഡ്; 894 പേർ സമ്പർക്ക രോഗികൾ

ernakulam covid update toda

എറണാകുളം ജില്ലയിൽ ഇന്ന് 1170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 894 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല. 17 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 538 പേർ രോഗ മുക്തി നേടി.

ഇന്ന് 2113 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2180 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29616 ആണ്. ഇതിൽ 28144 പേർ വീടുകളിലും 76 പേർ കൊവിഡ് കെയർ സെന്ററുകളിലും 1396 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

Read Also : മലപ്പുറത്ത് 719 പേർക്ക് കൊവിഡ്; 688 പേരും സമ്പർക്ക രോഗികൾ

ഇന്ന് 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12720 ആണ്. ഇന്ന് ജില്ലയിൽ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7224 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Story Highlights ernakulam covid update toda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top