മലപ്പുറത്ത് 719 പേർക്ക് കൊവിഡ്; 688 പേരും സമ്പർക്ക രോഗികൾ

malappuram covid update

മലപ്പുറം ജില്ലയിൽ ഇന്ന്  719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗ ബാധിതരാകുന്നവർ വർധിക്കുന്ന സ്ഥിതി ജില്ലയിൽ തുടരുകയാണ്. ഇന്ന് രോഗബാധിതരായവരിൽ 688 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേർക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധയുണ്ടായവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഒരാൾ വിദേശത്ത് നിന്ന് എത്തിയതുമാണ്. 207 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ജില്ലയിൽ ഇതുവരെ 34,636 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

Story Highlights malappuram covid updatemalappuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top