ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ച് കൊന്നു

ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ പെൺകുട്ടിയെ വെടിവച്ച് കൊല്ലുകയായിരുന്നു.
റാസുൽപുർ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ മൂന്നംഗ സംഘം തടയുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അതിക്രമത്തെ ചെറുത്ത പെൺകുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തി. വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെ വെടിയുതിർത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Story Highlights – Shot dead, Uttar pradesh, Molestation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here