‘കെ എം ഷാജി എംഎല്‍എയെ സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നു’ പിന്തുണയുമായി എം കെ മുനീര്‍

km shaji mk muneer

കെ എം ഷാജി എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. കെ എം ഷാജി എംഎല്‍എയെ സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുകയാണ്. സര്‍ക്കാരിന് എതിരെ സംസാരിക്കുന്നതിനാലാണ് കെ എം ഷാജിയെ വേട്ടയാടുന്നതെന്നും മുനീര്‍.

Read Also : കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്

ലീഗ് നേതാക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ മാത്രം സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ നിലപാട് നേതാക്കള്‍ പറഞ്ഞു കഴിഞ്ഞെന്നും മുനീര്‍. നിലപാട് പറയാനുള്ള അധികാരം ചെന്നിത്തലയ്ക്ക് നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കെ എം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി കേസില്‍ ആരോപണവിധേയനായ തേജസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇയാള്‍ വീട്ടില്‍ നിന്ന് കടന്നു കളഞ്ഞതായായിരുന്നു പൊലീസിന് ലഭിച്ച വിവരം.

കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതെന്നാണ് കെ.എം ഷാജി എം.എല്‍.എയുടെ പരാതി. തേജസിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

Story Highlights km shaji, mk muneer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top