ഓൺലൈൻ ക്ലാസിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല; 12കാരിയെ പെൻസിൽകൊണ്ട് കുത്തി പരുക്കേൽപ്പിച്ച് അമ്മ

ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളോട് അമ്മയുടെ ക്രൂരത. മകളെ പെൻസിൽകൊണ്ട് അമ്മ കുത്തിപരുക്കേൽപ്പിച്ചു. മുംബൈയിലാണ് സംഭവം.

ഓൺലൈൻ ക്ലാസിനിടെ അധ്യാപകൻ ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടിക്ക് മറുപടി നൽകാനായില്ല. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ കൂർത്ത മുനയുള്ള പെൻസിൽ ഉപയോഗിച്ച് കുട്ടിയുടെ മുതുകിൽ ആഞ്ഞ് കുത്തുകയായിരുന്നു. നിരവധി തവണ കുട്ടിയെ ഇവർ കുത്തിപരുക്കേൽപ്പിച്ചു.

സംഭവം കണ്ടുനിന്ന ഇളയ സഹോദരി ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്മയ്‌ക്കെതിരെ മുംബൈ സാന്റാക്രൂസ് പൊലീസ് കേസെടുത്തു.

Story Highlights Mumbai woman stabs daughter with pencil,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top