ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍

അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ അസ്ട്ര സേനകയും ചേര്‍ന്നാണ് അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത്. ഇന്ത്യയിലും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങാനിരിക്കേയാണ് വാക്‌സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഗവേഷണഫലം പുറത്തുവരുന്നത്. വാക്‌സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സ്വതന്ത്ര പഠനം.
‘ വാക്‌സിന്‍ മനുഷ്യകോശങ്ങളില്‍ കടക്കുമ്പോള്‍ വാക്‌സിനുള്ളിലെ ജനിതക നിര്‍ദേശങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് ഇതൊരു സുപ്രധാനമായ കണ്ടെത്തലാണ്.’ ബ്രിസ്റ്റോള്‍ സ്‌കൂള്‍ ഓഫ് സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ മെഡിസിനിലെ വൈറോളജി റീഡറായ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു. രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇതൊരു ശുഭവാര്‍ത്തയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’റിസര്‍ച്ച് സ്‌ക്വയര്‍’ എന്ന പ്രീ പ്രിന്റ് സെര്‍വറിലാണ് നിലവില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണം നടത്താന്‍ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കാണ് അനുമതി ഒരു വര്‍ഷം കൊണ്ട് ഒരു ബില്യണ്‍ അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
Story Highlights – Oxford Covid vaccine has the expected effect; Researchers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here