Advertisement

കൊല്ലം പുനലൂരിലെ ഇഎസ്‌ഐ ആശുപത്രി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍

October 24, 2020
1 minute Read

കൊല്ലം പുനലൂരില്‍ 60 വര്‍ഷം പഴക്കമുള്ള ഇഎസ്‌ഐ ആശുപത്രി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴും എന്ന നിലയിലാണ്. വര്‍ഷങ്ങളായി കെട്ടിടം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ആശുപത്രി അധികൃതരും കത്തയച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഏതുസമയവും അടര്‍ന്നു വീഴാവുന്ന കോണ്‍ക്രീറ്റ് പാളികളും ദ്രവിച്ച് വീഴാറായ വാതിലുകളും ജനലുകളും ഗ്രില്ലുകളുമാണ് ആശുപത്രിയിലുള്ളത്. വിഷപാമ്പുകളുടെ താവളമായി മാറി വളപ്പും ക്വാര്‍ട്ടേഴ്സുകളും. ഒരാള്‍ പൊക്കത്തില്‍ കാടുമൂടിയ നിലയിലാണ് ആശുപത്രി പരിസരം. ഈയടുത്ത് ഡോക്ടറുടെ കണ്‍സള്‍ട്ടിങ് മുറിയില്‍ മച്ചില്‍ നിന്നും ഇളകിവീണ കോണ്‍ക്രീറ്റ് പാളി തലയില്‍ പതിക്കാതെ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഡിസ്പെന്‍സറി അധികൃതര്‍ 2013 മുതല്‍ കത്തയക്കുകയാണ്. എന്നാല്‍ എന്നാല്‍ മച്ചില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളക്കി വീണ ഭാഗങ്ങളില്‍ സിമന്റ് തേച്ചതല്ലാതെ മറ്റൊരു നവീകരണവും ഇവിടെ നടന്നിട്ടില്ല.

Story Highlights Punalur ESI hospital building

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top