Advertisement

സംസ്ഥാനത്തെ മാതൃക പുനരധിവാസ പദ്ധതി; വട്ടവട മാതൃക വില്ലേജ് എങ്ങുമെത്തിയില്ല

October 24, 2020
Google News 1 minute Read

സംസ്ഥാനത്തെ മാതൃക പുനരധിവാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട വട്ടവട മാതൃക വില്ലേജ് പദ്ധതി അസ്തമിച്ചു.സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവമാണ് പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം. എന്നാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു റവന്യൂവകുപ്പ് വ്യക്തമാക്കി.

12 കോടി രൂപ ചെലവഴിച്ച് 108 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2018 ലാണ് വട്ടവട മോഡല്‍ വില്ലേജ് പദ്ധതി പ്രഖ്യാപിച്ചത്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി മാതൃക ഗ്രാമം നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യം വച്ചത്. ഇതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് 27 ഹൗസിംഗ് കോംപ്ലക്‌സ്, വായനശാല മുതല്‍ ഷോപ്പിംഗ് മാള്‍ അടക്കം പദ്ധതിയുടെ രൂപ രേഖയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭൂമിയുടെ രേഖകളുടെ അഭാവം മൂലം വട്ടവട മാതൃക വില്ലേജ് പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്.

എന്നാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പകരം സ്ഥലവും വീടും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. അതേസമയം, സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകള്‍ക്കും മാതൃകയായി നടപ്പിലാക്കാമായിരുന്ന പദ്ധതി ഉദ്യോഗസ്ഥ ഇടപെടലില്‍ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Story Highlights vattavada model village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here