‘ബീഹാറിൽ അയോധ്യയിലെ രാമക്ഷേത്രത്തെക്കാൾ വലിയ സീതാദേവി ക്ഷേത്രം പണിയും’; പ്രഖ്യാപനവുമായി ചിരാഗ് പാസ്വാൻ

Chirag Paswan Temple ram

ബീഹാറിൽ അയോധ്യയിലെ രാമക്ഷേത്രത്തെക്കാൾ വലിയ സീതാദേവി ക്ഷേത്രം പണിയുമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ. ബീഹാറിലെ സീതാമഢിയിൽ ക്ഷേത്രം നിർമ്മിക്കുമെന്നാണ് ചിരാഗിന്റെ പ്രഖ്യാപനം. സീതാദേവിയില്ലാതെ രാമൻ പൂർണനാകില്ലെന്നും അയോധ്യയിൽ നിന്ന് സീതാമഢിയിലേക്ക് നടപ്പാത നിർമ്മിക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. ചിരാഗിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്.

ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് എൽജെപി സ്ഥാനാർത്ഥികൾ ജനവിധി തേടുക. ബിജെപി നേത്യത്വം വിശ്വാസവഞ്ചന കാട്ടുകയാണോ എന്ന സംശയം ചിരാഗിന്റെ പ്രസ്താവനയെ തുടർന്ന് ജെഡിയു നേതാക്കൾ പങ്ക് വെച്ചിരുന്നു. ഇക്കാര്യത്തിൽ നിതീഷ് കുമാർ അമിത് ഷായോട് തന്നെ ഇക്കാര്യം ചോദിക്കുമെന്നാണ് വിവരം. എന്നാൽ നിതീഷ് കുമാറിനെതിരെ തിരിയുന്നത് സംബന്ധിച്ച് അമിത് ഷായുമായി താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം എതിർത്തില്ല എന്നുമാണ് പാസ്വാൻ്റെ പ്രതികരണം.

Read Also : ‘ഹൃദയം പിളർന്ന് ഞാൻ കാണിക്കാം’; താൻ മോദിയുടെ ഹനുമാനെന്ന് ചിരാഗ് പാസ്വാൻ

നേരത്തെ, താൻ മോദിയുടെ ഹനുമാൻ ആണെന്ന് പാസ്വാൻ പറഞ്ഞിരുന്നു. മോദി തൻ്റെ ഹൃദയത്തിലാണുള്ളതെന്നും വേണമെങ്കിൽ ഹൃദയം തുറന്ന് കാണിക്കാമെന്നും പാസ്വാൻ വ്യക്തമാക്കി. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ ലോക് ജനശക്തി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights Chirag Paswan Says Will Build Sitadevi Temple Bigger Than Ram Mandir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top