തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. കൊവിഡ് മുക്തനായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊവിഡ് വാർഡിലെ ശുചി മുറിയിലാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്.

കഴക്കൂട്ടം സ്വദേശിയായ 38 വയസുള്ള യുവാവ് കൊവിഡ് മുക്തൻ ആയതിനെ തുടർന്ന് ഡിസ് ചാർജ് അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. വീട്ടിലേക്ക് പോകും മുൻപ് അധികൃതരോട് ശുചിമുറിയിൽ പോയി വരാം എന്ന് പറഞ്ഞ യുവാവിനെ ഏറെ നേരം കഴിഞ്ഞും കാണാതിരിന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് ശുചിമുറിയിൽ ആത്മഹത്യാ ശ്രമം നടത്തിയത് ശ്രദ്ധയിൽപെട്ടത്. ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Story Highlights covid patient in tried to commit suicide attempt at thiruvananthapuram medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top