രാജസ്ഥാൻ ജയിച്ചു; പ്ലേ ഓഫിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായി ചെന്നൈ സൂപ്പർ കിംഗ്സ്

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് വിജയിച്ചതോടെ ഇക്കൊല്ലത്തെ ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്സ്. ഇനി കണക്കിലെ കളികൾക്കും ചെന്നൈയെ രക്ഷിക്കാനാവില്ല. 12 മത്സരങ്ങൾ കളിച്ച് 4 ജയം സഹിതം 8 പോയിൻ്റോടെ പോയിൻ്റ് പട്ടികയിൽ അവസാനമാണ് ചെന്നൈ. ഇന്നത്തെ ജയത്തോടെ രാജസ്ഥാൻ ആറാം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്ന് രാജസ്ഥാന് 10 പോയിൻ്റുണ്ട്.
Read Also : ഒടുവിൽ റോയൽസിനു വേണ്ടി ബിഗ് ബെൻ മുഴങ്ങി; കൂട്ടിന് സഞ്ജുവും: മുംബൈയെ തകർത്ത് രാജസ്ഥാൻ
മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് കീഴ്പ്പെടുത്തിയത്. 196 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 18.2 ഓവറിൽ വിജയിക്കുകയായിരുന്നു. 107 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 54 റൺസ് നേടി. ഇരുവരും നോട്ടൗട്ടാണ്. മുംബൈ ഇന്ത്യൻസിനു വേണ്ടി ജെയിംസ് പാറ്റിസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also : അബുദാബിയിൽ കുങ്ഫു പാണ്ഡ്യയുടെ സിക്സർ ഷോ; രാജസ്ഥാന് 196 റൺസ് വിജയലക്ഷ്യം
ആദ്യ ഇന്നിംഗ്സിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 195 റൺസ് നേടിയത്. 21 പന്തുകളിൽ 2 ഫോറും ഏഴ് സിക്സറും സഹിതം 60 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (40), ഇഷാൻ കിഷൻ (37), സൗരഭ് തിവാരി (34) എന്നിവരും മുംബൈക്കായി തിളങ്ങി. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചറും ശ്രേയാസ് ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights – csk is the first team to be knocked out from ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here