കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ; പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു

കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ റിമാൻഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഹാരിസിന്റെ കുടുംബാംഗങ്ങളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപ്പീലിൽ ഹൈക്കോടതി നോട്ടീസ് അയച്ചു.
കൊട്ടിയം സ്വദേശിനിയായ 24കാരി കഴിഞ്ഞമാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പരാതിപ്പെട്ടു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് റംസിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്തു. റിമാൻഡിലുള്ള പ്രതിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം സെഷൻസ് കോടതി പരിഗണിക്കും. കേസിൽ ഹാരിസിന്റെ അമ്മയ്ക്കും സഹോദരനും സഹോദരന്റ ഭാര്യയ്ക്കും കൊല്ലം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അന്വേഷണ സംഘം സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികൾ പൂർത്തിയായ ശേഷം മതി തുടരന്വേഷണമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്ന നിയമോപദേശം.
Story Highlights – kottiyam woman suicide, accused approched the court fort bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here