Advertisement

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് നൂറിലേറെ കുട്ടികൾ

October 25, 2020
Google News 2 minutes Read
more than hundred children commits suicide during lockdown

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത വർധിച്ചുവെന്ന് കണക്കുകൾ. 173 കുട്ടികളാണ് കേരളത്തിൽ ലോക്ക്ഡൗണിനിടെ മാത്രം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഏഴ് മാസക്കാലത്തെ കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. 10 നും 18 വയസിനുമിടയിലുള്ളവരുടെ കണക്കാണിത്. പാലക്കാട് ജില്ലയിൽ മാത്രം 23 കുട്ടികൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം റൂറലിൽ 20 പേർ ആത്മഹത്യ ചെയ്തു. നിസാര പ്രശ്‌നങ്ങൾ വരെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പൊലീസ് വിലയിരുത്തുന്നു.

മാർച്ച് 25 വരെയുള്ള കണക്കിൽ 18 വയസിൽ താഴെയുള്ള 66 കുട്ടികളാണ് സ്വയം ജീവൻ വെടിഞ്ഞത്. മുഖ്യമന്ത്രിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് വീട്ടിൽ തന്നെയിരിക്കുന്ന കുട്ടിയുടെ നേരെയുള്ള ഇടപെടലുകളാണ്. കുട്ടിയുടെ നന്മ ആഗ്രഹിച്ചുള്ള ഇടപെടലുകളാണ് അമ്മ, അച്ഛൻ, കുട്ടിക്ക് വേണ്ടപ്പെട്ടവർ എന്നിവർ നടത്തുന്നത്. എന്നാലും കുട്ടിയുടെ മാനസിക അവസ്ഥ കൂടി കണക്കാക്കി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights more than hundred children commits suicide during lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here