ആഘോഷങ്ങളുടെ വേളയിൽ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കായി പ്രാർത്ഥിയ്ക്കണമെന്ന് പ്രധാനമന്ത്രി

അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കായി ഒരോരുത്തരും ആഘോഷങ്ങളുടെ വേളയിൽ പ്രാർത്ഥിയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ചട്ടങ്ങൾ രാജ്യം കർശനമായി പാലിയ്ക്കണം എന്നും പരമാവധി പ്രാദേശിക ഉത്പ്പന്നങ്ങളുടെ ഉപയോഗം ശീലിയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. സമാധാനത്തിനായുള്ള ഇന്ത്യയുടെ താത്പര്യത്തെ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന ശക്തികൾക്ക് അതേനാണയത്തിൽ തന്നെ തിരിച്ചടി നൽകുക എന്നതാണ് സൈന്യത്തിന്റെ നയമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഇന്ന് വ്യക്തമാക്കി. ഡാർജിലിംഗിലെ വാർമെമ്മോറിയലിൽ ദസറാ ആഘോഷങ്ങളിൽ സൈനികർക്ക് ഒപ്പം പങ്ക് ചേരുകയായിരുന്നു പ്രതിരോധ മന്ത്രി.

പ്രതിമാസ റേഡിയോ പ്രക്ഷേപണ പരമ്പരയിൽ സൈനികരോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും കടപ്പാടും പ്രധാനമന്ത്രി ഒർമ്മിപ്പിച്ചു. ആഘോഷങ്ങളുടെ വേളയിൽ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കായി എല്ലാ വരും പ്രാർത്ഥിയ്ക്കണം. കൊവിഡ് ചട്ടങ്ങൾ തുടർന്നും ശക്തമായി പാലിയ്ക്കണമെന്നും പ്രാദേശിക ഉത്പ്പന്നങ്ങളുടെ ഉപയോഗം എല്ലാവരും കൂടുതൽ വർധിപ്പിയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിലാണ് ഇത്തവണ ഇന്ത്യൻ പ്രതിരോധമന്ത്രിയുടെ ദസറാ ആഘോഷങ്ങൾ. ഫോർവേർഡ് പോസ്റ്റുകളിൽ സന്ദർശനം ആരംഭിച്ച രാജ്‌നാഥ് സിംഗ് ഇന്ന് രാവിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചു. സൈനികർക്ക് ഒപ്പം തുടർന്ന് ദസറാ ആഘോഷത്തിൽ പങ്ക് ചേർന്ന പ്രതിരോധമന്ത്രി അതിർത്തിയിലെ സഹാചര്യത്തിൽ ഇന്ത്യയുടെ നിലപാട് മാധ്യമങ്ങളോട് വിവരിച്ചു. എല്ലാ കാലവും സമാധാനം ആഗ്രഹിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിനെ മുതലെടുക്കാൻ ഇനി ആരും ശ്രമിയ്‌ക്കേണ്ട. സൈന്യം ഏത് സാഹചര്യവും നേരിടാൻ സുശക്തമാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

Story Highlights prime minister said that prayears should be offered for the soldiers guarding the border during the celebration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top