ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ചില പൊടി കൈകളുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ

മായം ഭയന്ന് വിശ്വസിച്ചൊന്നും കഴിക്കാൻ വയ്യാത്ത കാലമാണിത്. പുറത്ത് മാത്രമല്ല നമ്മുടെ അടുക്കളകളിൽ പോലും ആരോഗ്യത്തിന് ഹാനികരമായ പലതരം വസ്തുക്കൾ ഭക്ഷണത്തിൽ കടന്നുകൂടുന്നു. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ ചില പൊടിക്കൈകളുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഫുഡ് സയൻസ് വിദ്യാർത്ഥികൾ.
പെട്ടന്നൊരു അതിഥി വന്നാലും, ഊണിനൊരു വിഭവമായും, കൊച്ചു കുട്ടികൾക്ക് നെയ്കുഴച്ച ചോറിൽ പൊടിച്ചങ്ങനെ ഉരുട്ടി നൽകാനും പപ്പടം നമുക്ക് ഒഴിച്ചു നിർത്താൻ പറ്റാത്ത വിഭവമാണ്. ആ പപ്പടത്തിൽ അടങ്ങിയിരിക്കുന്ന മായം കണ്ടെത്താൻ ഒരു മാർഗവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.
പപ്പടത്തിന് പുറമേ മുളക് പൊടിയിലും മഞ്ഞൾ പൊടിയും തേയിലയിലും ഒക്കെയുള്ള മായം കണ്ടെത്താൻ ഒരു ഗ്ലാസ് വെള്ളം കൊണ്ട് വളരെ എളുപ്പത്തിൽ പരിശോധിക്കാനുള്ള വിദ്യയും ഈ വിദ്യാർത്ഥികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് എംഎസ്‌സി ഫുഡ് സയൻസ് അവസാന വർഷ വിദ്യാർത്ഥികൾ ഇത്തരത്തിലുളള ലഘു പരിശോധന മാർഗം പരിചയപ്പെടുത്തുന്നു. കുഫോസ് ചാനലിലൂടെ യൂട്യൂബിൽ പുറത്തിറക്കിയ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാർഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യപുറത്തിറക്കിയുള്ള പരീക്ഷണങ്ങളാണിത് ഇവ. കുഫോസിലെ ഈ കുട്ടികളുടെ ലോക്ക്ഡൗൺ കാലത്തെ ശ്രമം മായം തിരിച്ചറിഞ്ഞ് മനസമാധാനത്തോടെ ഭക്ഷണം കഴിക്കാൻ സഹായിക്കും.
Story Highlights – a group of students with some poison of food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here