രാജ്യത്തിന് ആശ്വാസം : പ്രതിദിന കൊവിഡ് കണക്കിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. 24 മണിക്കൂറിനിടെ 45,149 പോസിറ്റീവ് കേസുകളും 480 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 79,09,960 ആയി. 1,19,014 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.
നേരത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനരികെ വരെ എത്തിനിൽക്കുന്ന സാഹചര്യമാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിനരികെയാണ്. ഇത് രാജ്യത്തിന് നൽകുന്നത് വലിയ ആശ്വാസമാണ്.
ഇതിനുപുറമെ രോഗമുക്തരുടെ നിരക്ക് കൊവിഡ് രോഗികളേക്കാൾ മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71,37,229 ആയി. 6,53,717 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,39,309 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു.
Story Highlights – coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here