പബ്ജിയുടെ ഇന്ത്യന്‍ ബദല്‍; ഫൗജി നവംബറില്‍ എത്തും
പബ്ജിയുടെ ഇന്ത്യന്‍ ബദല്‍ എന്ന പേരില്‍ പ്രഖ്യാപിച്ച ഗെയിം ‘ഫൗജി’ നവംബറില്‍ എത്തും. ഗെയിമിന്റെ നിര്‍മാതാക്കളായ എന്‍കോര്‍ ഗെയിംസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പബ്ജി രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് ബംഗളൂരു കേന്ദ്രമായുള്ള കമ്പനി ഫൗജി ഗെയിം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
Read Also : മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്; പാകിസ്താനും നേപ്പാളിനും പിന്നിലായി ഇന്ത്യ
ഗെയിമിന്റെ ആദ്യ ലെവല്‍ ഗാല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ഫൗജി.
അതേസമയം, ഗെയിമിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഗെയിമിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. പബ്ജി രാജ്യത്ത് നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍കോര്‍ ഗെയിംസ് കോ ഫൗണ്ടര്‍ വിശാല്‍ ഗൊണ്ടാല്‍ ഫൗജി പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ഗെയിം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം.
20 കോടിയിലധികം ആളുകള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഗെയിമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ഭാരത് കെ വീര്‍ ട്രസ്റ്റിലേക്കായിരിക്കും എന്ന് അറിയിച്ചിരുന്നു.
Story Highlights – FAU-G Set to Release in November as an Indian Alternative to PUBG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here