കൊച്ചി വിമാനത്താവളത്തിൽ സ്വർണ വേട്ട; നാല് പേരിൽ നിന്ന് രണ്ടേകാൽ കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻസ്വർണ വേട്ട. ഫ്ളൈ ദുബായി വിമാനത്തിൽ എത്തിയ നാല് പേരിൽ നിന്നുമായി രണ്ടേകാൽ കോടി രൂപ വില വരുന്ന 4095ഗ്രാം സ്വർണമാണ് പിടികൂടിയത്.

മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ. തമിഴ്‌നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് പിടിയിലായത്. കാലിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഐ എത്തി ഇവരെ പിടികൂടിയത്.

Story Highlights gold hunt at kochi airport from four person

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top