സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതികളിലൊരാളായ റബിന്‍സ് അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് ദുബായിലിരുന്ന് ഏകോപിപ്പിച്ചത് റബിന്‍സും ഫരീദും ചേര്‍ന്നായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക പ്രതിയാണ് റബിന്‍സ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ റബിന്‍സിനെതിരെ മൊഴി നല്‍കിയിരുന്നു. റബിന്‍സിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് അടക്കം എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.

Story Highlights Gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top