സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎൽഎയുമായി അടുത്ത ബന്ധമെന്ന് മൊഴി

സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് എംഎൽഎയുമായി അടുത്ത ബന്ധമെന്ന് പ്രതി സന്ദീപിന്റെ ഭാര്യ കസ്റ്റംസിന് മൊഴി നൽകി. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.
റിപ്പോർട്ടിൽ കാരാട്ട് ഫൈസൽ എന്ന പേരിനൊപ്പം കാനാട്ട് റസാഖ് എന്ന പേരും പരാമർശിക്കുന്നു. എന്നാൽ ഇത് കാരാട്ട് റസാഖ് എംഎൽഎ തന്നെയാണോ എന്നുറപ്പില്ല.
ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചത്. പ്രതികൾ തമ്മിൽ നടത്തിയ ആശയ വിനിമയത്തിലും എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഘട്ടത്തിലും എംഎൽഎ നേരിട്ട് ഇടപെട്ടതായി അറിയില്ലെന്നും മൊഴിയുണ്ട്. റമീസ് വഴിയായിരുന്നു എംഎൽഎയും ഇടപെടൽ. ഇക്കാര്യം രഹസ്യ റിപ്പോർട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നൽകി.
Story Highlights – karat razak hands in gold smuggling
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here