Advertisement

സിപിഐഎം-കോൺഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യം : അവദേഷ് കുമാർ

October 27, 2020
Google News 1 minute Read
Awadhesh Kumar on cpim congress tie

സിപിഐഎം-കോൺഗ്രസ് ബന്ധം കാലഘട്ടത്തിന്റെ അവശ്യമാണെന്ന് സിപിഐഎം ബീഹാർ ഘടകം സെക്രട്ടറി അവദേഷ് കുമാർ 24 നോട്. കോൺഗ്രസുമായി സഖ്യം ആകാം എന്ന കാര്യത്തിൽ ഒരു തർക്കവും പാർട്ടി നേരിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ തടയുക എന്നത് രാഷ്ട്രിയ ലക്ഷ്യമാകുമ്പോൾ ഇതിന് വിരുദ്ധമായി ഉയരുന്ന ഒരു വാദത്തിനും പ്രസക്തി ഇല്ലെന്നും അവദേഷ് കുമാർ 24 നോട് വ്യക്തമാക്കി.

നാല് സീറ്റിലാണ് സിപിഐഎം ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടുന്നത്. ഇടതുപക്ഷ പാർട്ടികൾക്ക് ഉപരി കോൺഗ്രസുമായി ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യം നയവ്യതിയാനമല്ല. രാഷ്ട്രീയ അനിവാര്യത സഖ്യമായി മാറുന്നത് വർഗീയതയെ ഫലപ്രദമായി ചെറുക്കാൻ കാരണമാകും.

സിപിഐഎം ഉയർത്തുന്ന രാഷ്ട്രീയ ആശയങ്ങൾക്ക് കോൺഗ്രസ് ബന്ധം തടസമാകില്ല. കോൺഗ്രസ് മുൻ കാലത്തേതിൽ നിന്നും അവരുടെ സമീപനത്തിലും നിലപാടിലും മാറ്റങ്ങൾ നിരവധി വരുത്തിക്കഴിഞ്ഞു. ഇങ്ങനെ പരുവപ്പെട്ട ശേഷവും കോൺഗ്രസിനോട് പിടിവാശി കാണിക്കേണ്ട ആവശ്യമില്ല.

ആറ് എംഎൽഎമാരെ വരെ ഒറ്റയ്ക്ക് മത്സരിപ്പിച്ച് നിയമസഭയിൽ എത്തിയ പാരമ്പര്യം ഒക്കെ സിപിഎമ്മിന് ബീഹാറിൽ ഉണ്ട്. പുതിയ സാഹചര്യത്തിൽ പഴയ പ്രഭാവം തിരികെ ബീഹാറിൽ പാർട്ടിക്ക് ലഭിക്കും എന്നാണ് സിപിഐഎം ബീഹാർ ഘടകത്തിന്റെ പ്രതിക്ഷ.

Story Highlights Awadhesh Kumar on cpim congress tie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here