Advertisement

അധ്യാപക നിയമനത്തിലെ നിയന്ത്രണം; ഇന്റർ ചർച്ച് കൗൺസിൽ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു

October 27, 2020
Google News 2 minutes Read

അധ്യാപക നിയമനത്തിലെ നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർ ചർച്ച് കൗൺസിൽ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കരുത്.

ആയിരത്തോളം അധ്യാപക നിയമനങ്ങൾ അംഗീകരിച്ചിട്ടില്ല. 2014-15 വർഷം അനുവദിച്ച ഹയർ സെക്കൻഡറി സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് ഉത്തരവ് നൽകിയിട്ടില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യൂക്കേഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു മുന്നാക്ക സംവരണം നടപ്പാക്കിയതിൽ സർക്കാരിനെ ബിഷപ്പുമാർ അഭിനന്ദിച്ചു.

Story Highlights Control over teacher recruitment; Representatives of the Inter Church Council met with the Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here