പഞ്ചാബ് മുഖ്യമന്ത്രിയുടെ മകൻ റാണിന്ദർ സിങ്ങിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ED summons raninder singh

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദ്ര സിങിന്റെ മകൻ റാണിന്ദർ സിങ്ങിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്ട് ലംഘന കേസിലാണ് നടപടി.

സ്വിറ്റ്‌സർലൻഡിലേക്കുള്ള പണ കൈമാറ്റം, ജകാരണ്ട ട്രസ്റ്റ് രൂപീകരണം, ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ സ്ഥാപനങ്ങൾ സംബന്ധിച്ചാണ് ഇ.ഡിയുടെ അന്വേഷണം. 2016 ജൂലൈ 21ന് റാണിന്ദർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരായിരുന്നു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ ക്യാപ്റ്റൻ അമരീന്ദർ സ്വീകരിച്ച കടുത്ത നിലപാടാണ് മകനെതിരായ നീക്കങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.

Story Highlights ED summons raninder singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top