‘മുന്നാക്ക സംവരണ വിഷയത്തിൽ ഇടത് പക്ഷത്തിന്റെ നിലപാട് ദുഷ്ടലാക്കോട് കൂടിയത്’; മുല്ലപ്പള്ളി രാമചന്ദ്രൻ

മുന്നാക്ക സംവരണ വിഷയത്തിൽ ഇടത് പക്ഷത്തിന്റെ നിലപാട് ദുഷ്ടലാക്കോട് കൂടിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. നാളെ ചർച്ച ചെയ്ത ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള തീവ്രനിലപാടുള്ള കക്ഷികളുമായി സഖ്യമില്ല. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം ഇത്തരം കക്ഷികളുടെ പിൻതുണ കൊണ്ടല്ല. ഇടതുപക്ഷമാണ് തീവ്രനിലപാടുള്ള കക്ഷികളുമായി എന്നും ബന്ധമുണ്ടാക്കിയിട്ടുള്ളത്. കെപിസിസി അധ്യക്ഷൻ’ മുല്ലപ്പള്ളി രാമചന്ദ്രൻ വയനാട്ടിൽ പറഞ്ഞു.

Story Highlights forward reservation commented mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top