ഹരിയാനയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു; ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കള്‍

ഹരിയാനയിലെ ബല്ലഭഗ്ഡില്‍ പട്ടാപ്പകല്‍ 21കാരിയെ വെടിവച്ചു കൊലപ്പെടുത്തി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫരീദാബാദിലെ അഗര്‍വാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനി നികിത തോമറിനെ പരീക്ഷ കഴിഞ്ഞ് മടങ്ങും വഴി കാറിലെത്തിയ രണ്ട് പേര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇതിനെ ചെറുത്തതോടെയാണ് സംഘം പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തത്.
Read Also : ലൗ ജിഹാദ്; നിലപാടിൽ ഉറച്ച് സിറോ മലബാർ സഭ
ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുഖ്യപ്രതിയായ തൗഫീഫിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ലൗജിഹാദ് ആരോപണവുമായി കുടുംബം രംഗത്തെത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തൗഫീഫ് പെണ്‍കുട്ടിയെ മതം മാറാന്‍ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചതാണ് തട്ടി കൊണ്ടുപോകാനുള്ള ശ്രമമുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമാണ് ബല്ലഭ്ഗഡ് എസിപി ജയ്വീര്‍ റാഠി പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം നാട്ടുകാരും ഫരീദാബാദ്- മഥുര ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി അറിയിച്ചു.
Story Highlights – hariyana girl shot dead, relatives accusing love jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here