കൊല്ലം കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ് മരിച്ചത്. സിജുവിന്റെ ഭാര്യ മകനുമായി കായലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് വെള്ളിമൺ തോട്ടുങ്കര സ്വദേശി യശോധരൻപിള്ളയുടെ മകൾ രാഖി(23)യും മൂന്നു വയസുള്ള മകൻ ആദി(3)യുമായി അഷ്ടമുടി കായലിൽ ചാടിയത്. കുണ്ടറ പൊലീസ് അമ്മയെയും കുഞ്ഞിനെയും കാണാതായതിന് കേസ് എടുത്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ രാഖിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. പിന്നാലെ മകൻ ആദിയുടെ മൃതദേഹവും കണ്ടെടുത്തു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഭർത്താവ് സിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Story Highlights – kollam kunadar man suicides
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here