ഇടുക്കി അടിമാലിയില്‍ നാലു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഇടുക്കി അടിമാലിയില്‍ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. പണിക്കന്‍കുടി വെട്ടിക്കാട്ട് ആല്‍ബിന്‍ ജോസഫിനെയാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘം പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുള്ളരിക്കുടി സ്വദേശി പാറശ്ശേരില്‍ രാജേഷ് രവീന്ദ്രന്‍ ഓടി രക്ഷപെട്ടു. ഇയാളെ ഉടന്‍ പിടികൂടുമെന്ന് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘം അറിയിച്ചു
എറണാകുളം സ്വദേശിക്ക് കൈമാറുന്നതിനു വേണ്ടിയാണ് ആല്‍ബിനും രാജേഷും കഞ്ചാവ് എത്തിച്ചത്. നാല് കിലോ നൂറ് ഗ്രാം ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. ആല്‍ബിനെ പിടികൂടിയെങ്കിലും രാജേഷ് ഓടി രക്ഷപെട്ടു. ഒരുമാസമായി ഇരുവരും നീരിക്ഷണത്തിലായിരുന്നു.
പ്രതികള്‍ കമ്പത്തു നിന്നും കഞ്ചാവ് എത്തിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി വന്നിരുന്നതായാണ് നാര്‍ക്കോട്ടിക് സംഘം നല്‍കുന്ന വിവരം. ആല്‍ബിനും രാജേഷും മുമ്പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓടി രക്ഷപ്പെട്ട രാജേഷിനായി നാര്‍ക്കോട്ടിക് സംഘം അന്വേഷണം ആരംഭിച്ചു.
Story Highlights – Man arrested with 4 kg cannabis in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here