പശ്ചിമ ബംഗാളിലെ കോൺഗ്രസ് സഖ്യത്തിന് പൊളിറ്റ് ബ്യൂറോ അനുമതി

പശ്ചിമ ബംഗാളിൽ കോൺഗ്രസ് സഖ്യത്തിലെ എതിർപ്പ് സിപിഐഎം കേരളാ ഘടകം അവസാനിപ്പിച്ചു. ഇതോടെ സഖ്യത്തിന് പാർട്ടി പൊളിറ്റ് ബ്യൂറോ അനുമതി നൽകി. ഇത് സംബന്ധിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ഞായറാഴ്ച ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ നേതാക്കൾ സ്വീകരിച്ച നിലപാട്. ദേശീയ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് വിലയിരുത്തി ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാൻ പിബി അനുമതി നൽകി. ഒക്ടോബർ 30, 31 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുക. കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച അന്തിമ തീരുമാനം അന്ന് ഉണ്ടാകുമെന്നാണ് വിവരം. ബംഗാളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയത് സിപിഐഎം കേന്ദ്ര കമ്മറ്റി തള്ളിയിരുന്നു.

Story Highlights Polit bureau, West bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top