ശിവശങ്കരന്റെ കസ്റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ല : മന്ത്രി എകെ ബാലൻ

ak balan on sivasankar custody

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ശിവശങ്കർ കസ്റ്റഡിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സർക്കാർ തന്നെയാണ് ഏത് അന്വേഷണവുമാകാം എന്ന നിലപാടെടുത്തതെന്ന് എകെ ബാലൻ പറഞ്ഞു. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്നും ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ കസ്റ്റഡിയിലായത്. നേരത്തെ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ തന്നെ ശിവശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റിഡിയിലെടുക്കുകയായിരുന്നു.

സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എൻഫോഴ്‌സ്‌മെന്റ് വാദിച്ചു. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചു.

Story Highlights ak balan on sivasankar custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top