താഹയുടെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി മുല്ലപ്പള്ളി

mullappally handover 5 lakhs to thaha

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം 5 ലക്ഷം രൂപ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറി.

താഹക്കും അലനുമെതിരെ യുഎപിഎ ചുമത്തിയത് കേന്ദ്ര സർക്കാരല്ല, കാപട്യ കമ്മ്യൂണിസ്റ്റായ പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. യുഎപിഎ നീക്കം ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ചെയ്യാൻ കഴിയുന്ന സഹായങ്ങളെല്ലാം നൽകാൻ സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

പണപ്പിരിവ് നടത്തി പുട്ടടിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും പ്രളയ ദുരിതത്തിനായി കോൺഗ്രസ് സമാഹരിച്ച തുകയിൽ നിന്ന് കെപിസിസി അധ്യക്ഷന്റെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് തുക കൈമാറുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പിസിസി പ്രഖ്യാപിച്ച ആയിരം വീടുകളുടെ പൂർണ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights mullappally handover 5 lakhs to thaha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top