‘മെഹബൂബ മുഫ്തി ദേശീയവികാരം വ്രണപ്പെടുത്തി’; ജമ്മു കശ്മീരിൽ പിഡിപി നേതാവ് ബിജെപിയിൽ

PDP Ramazan Hussain BJP

ജമ്മു കശ്മീരിൽ പിഡിപി നേതാവ് ബിജെപിയിൽ ചേർന്നു. മുതിർന്ന നേതാവ് റമസാൻ ഹുസൈൻ ആണ് ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമർശങ്ങൾ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഹുസൈൻ പിഡിപി വിട്ട് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം ഇതേ കാര്യം ആരോപിച്ച് മൂന്ന് നേതാക്കൾ പിഡിപി വിട്ടതിനു പിന്നാലെയാണ് ഇത്.

“രാജ്യത്തെയും ദേശീയ പതാകയെയും സംരക്ഷിക്കാനായി ത്യാഗം സഹിക്കാനും കശ്മീരിലെ ജനങ്ങൾ തയ്യാറാണ്. അവയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ആരെയും ജനങ്ങൾ പിന്തുണയ്ക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളിൽ കശ്മീരിലെ ജനങ്ങൾ ശുഭാപ്തി വിശ്വാസമുള്ളവരാണ്‌. ഞാൻ ഇപ്പോൾ ശരിയായ സ്ഥലത്താണ് എത്തിച്ചേർന്നത്.”- ബിജെപി പ്രവേശനത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു.

പിഡിപിയിൽ ചേരുന്നതിനു മുൻപ് ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട റമസാൻ ഹുസൈനെ പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് ജമ്മു കശ്മീർ പ്രസിഡൻ്റ് രവീന്ദർ റെയ്ന സ്വീകരിച്ചു. പിഡിപി രാജ്യത്തെ അവഹേളിക്കുകയാണെന്ന് റെയ്ന പറഞ്ഞു.

Story Highlights – PDP leader Ramazan Hussain joins BJP in Jammu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top