ഭാഗ്യ ലക്ഷ്മിയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ വിജയ് പി നായർ ഹൈക്കോടതിയിൽ

യുട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ വിജയ് പി നായർ ഹൈക്കോടതിയിൽ. ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് വിജയ് പി നായർ ആവശ്യപ്പെട്ടു. ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് വിജയ് പി. നായർ കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ സഹായിക്കാനാണ് സർക്കാർ ഐടി ആക്ടിൽ ഭേദഗതി വരുത്തിയത്. തന്റെ ലാപ്ടോപ്പും ഫോണും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയതാണെന്നും വിജയ് പി നായർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. നിയമം കൈയ്യിലെടുക്കുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി നായർ ഹർജിയിൽ പറയുന്നു.

Story Highlights Vijay P Nair in the High Court against Bhagya Lakshmi’s anticipatory bail plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top