ആരോഗ്യ സേതു ആപ്പ്; വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇലക്ട്രോണിക്‌സ് – ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിയാണ് നടപടി എടുക്കാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനും നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനും നിര്‍ദേശം നല്‍കിയത്.

വിവരാവകാശ നിയമപ്രകാരം അപേക്ഷകന്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങള്‍ നല്‍കാനും കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ സൗരവ് ദാസ് നല്‍കിയ അപേക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിചിത്ര മറുപടി വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

Story Highlights aarogya setu app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top