കാപ്പി വേരില്‍ സുന്ദര ശില്‍പങ്ങള്‍ സൃഷ്ടിച്ച് ഭരതന്‍

കാപ്പിവേരില്‍ നിന്ന് അതിമനോഹരങ്ങളായ ശില്‍പങ്ങള്‍ നിര്‍മിക്കുക അത്ര എളുപ്പമുളള കാര്യമല്ല, എന്നാല്‍ ഈ കൊവിഡ് കാലത്ത് ഇതും യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് വയനാട് അത്തിച്ചാല്‍ സ്വദേശി ഭരതന്‍. വര്‍ഷങ്ങളോളം ഭംഗി പോകാതെ നിലനില്‍ക്കുമെന്നതാണ് കാപ്പിച്ചെടിയുടെ വേരില്‍ നിര്‍മിച്ചെടുക്കുന്ന രൂപങ്ങളുടെ പ്രത്യേകത.
ഭൂരിഭാഗം കലാകാരന്മാരെയും പോലെ ലോക്ക്ഡൗണ്‍ കാലത്തെ വിരസത തന്നെയാണ് ഭരതനെയും ഒരു ശില്‍പിയാക്കി മാറ്റിയത്. സമയം കളയാന്‍ വിട്ടിലെ കാപ്പിച്ചെടിയുടെ വേരില്‍ ചെറിയ രൂപങ്ങള്‍ നിര്‍മിച്ച് തുടങ്ങിയതാണ് ഇദ്ദേഹം. പിന്നീടത് പോളിഷ് ചെയ്ത് ഭംഗിയാക്കി. ഇതോടെയാണ് കാപ്പിച്ചെടിയുടെ വേരില്‍ നിന്നും വിവിധ തരത്തിലുളള ശില്‍പങ്ങള്‍ രൂപപ്പെടുത്തിയെടുക്കാമെന്ന് ഭരതന്‍ തിരിച്ചറിഞ്ഞത്. പിന്നീട് മനസ്സില്‍ തോന്നിയ പല രൂപങ്ങളും കാപ്പിച്ചെടിയുടെ വേരില്‍ തീര്‍ത്തു.
ആദ്യം നിര്‍മിച്ചത് അരയാല്‍ ശില്‍പമാണ്. മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് ഒരു ശില്‍പം നിര്‍മിച്ചെടുക്കുന്നത്. തന്റെ നിര്‍മിതികള്‍ക്ക് ഒരു വിപണി കൂടി കണ്ടെത്തുകയാണ് ഇനി ഈ 53കാരന്റെ ലക്ഷ്യം.
Story Highlights – Bharathan created beautiful sculptures on coffee roots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here